ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ്

ചൊവ്വ, 13 ജൂലൈ 2021 (12:29 IST)
ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ചൈനയിലെ വുഹാൻ സർവകലാശാലയ്യിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. 
 
ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കായി ആർടി‌പി‌സിആർ പരിശോധന നടത്തിയപ്പോളാണ് വീണ്ടും പോസിറ്റീവാണെന്ന് വ്യക്തമായത്. ഇവർക്ക് ഇതുവരെയും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. വാക്‌സിൻ സ്വീകരിച്ചിട്ടില്ല.  ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍