ലഹരിമരുന്നുവേട്ട: തൃശൂർ സ്വദേശിനിയായ യുവതി പിടിയിൽ

ജോൺസി ഫെലിക്‌സ്

ശനി, 24 ഏപ്രില്‍ 2021 (11:07 IST)
കൊച്ചിയിൽ വീണ്ടും ലഹരിമരുന്നുവേട്ട. തൃശൂർ സ്വദേശിനിയായ ശ്രീഷ്ന (26), പാലക്കാട് സ്വദേശി സിറാജുദ്ദീൻ (27) എന്നിവരാണ് പിടിയിലായത്. സിന്തറ്റിക് ലഹരിമരുന്നായ എം ഡി എം എയുടെ 4.5 ഗ്രാം ആണ് പിടികൂടിയത്.
 
എറണാകുളം എസ് ആർ എം റോഡിലെ ലോഡ്‌ജിലായിരുന്നു മയക്കുമരുന്ന് വേട്ട. കൊച്ചി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌. പ്രതികളെ ചോദ്യം ചെയ്‌തു വരികയാണെന്ന് പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍