തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആറ് മാസമായി യാത്രക്കാർക്ക് ട്രെയിൻ,വിമാന,ബസ് യാത്രക്കാർക്ക് ടിക്കറ്റ് എടുത്ത് നൽകിയിരുന്ന ദിനേഷ് എന്നയാളാണ് പിടിയിലായത്. നിരവധി യാത്രക്കാർക്ക് ഇയാൾ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പേരിൽ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മേധാവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.