സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

സുബിന്‍ ജോഷി
ചൊവ്വ, 23 ജൂണ്‍ 2020 (18:25 IST)
സംസ്ഥാനത്ത് ചൊവ്വാഴ്‌ച 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു മരണവും ഇന്ന് സംഭവിച്ചു. കൊല്ലം മയ്യനാട് സ്വദേശിയയ വസന്തകുമാറാണ് മരിച്ചത്. 
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേർ വിദേശത്തുനിന്ന് വന്നവരും 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒമ്പതുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 
 
പാലക്കാടും പത്തനംതിട്ടയിലുമാണ് ഇന്ന് ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ വീതം. ആലപ്പുഴ 19, തൃശൂർ 16, മലപ്പുറം 11 , കോഴിക്കോട് 6, കണ്ണൂർ  6, എറണാകുളം 13, കോട്ടയം 8, കൊല്ലം 4, വയനാട് 2, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. 

അനുബന്ധ വാര്‍ത്തകള്‍

Next Article