അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു

ശ്രീനു എസ്
ചൊവ്വ, 23 ജൂണ്‍ 2020 (18:03 IST)
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്ഭവനില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചത്. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.  
 
ആരോഗ്യമുള്ള ഭാവിയിലേക്കായി കരുത്താര്‍ജിച്ച ശരീരവും ആവശ്യമാണ്. ഇതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാല്‍ മാത്രമേ മാനസിക ഉണര്‍വും കൈവരികയുള്ളുവെന്നും ഏവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 'വീട്ടിലിരിക്കൂ, ശക്തരായിരിക്കൂ, ആരോഗ്യവാന്‍മാരായിരിക്കൂ' എന്നതാണ് ഇത്തവണത്തെ ഒളിമ്പിക് ദിന പ്രമേയം. ഈ പ്രമേയം അനുസരിച്ച്  ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article