കാഴ്ചശക്തി വർധിപ്പിയ്ക്കാൻ ഈ നാടൻ പഴം കഴിച്ചാൽ മതി !

ചൊവ്വ, 23 ജൂണ്‍ 2020 (15:45 IST)
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരയ്ക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. സി, എ, ഇ, ബി3, ബി6 എന്നി ജീവകങ്ങളുടെയും, മാംഗനീസ്, കോപ്പര്‍, അയണ്‍ എന്നീ ധാതുക്കളുടെയും കലവറയാണ് പേരക്ക.
 
തൈറോയ്ഡിന് ഒരു ഉത്തമ പ്രതിവിധിയാണ് പേരയ്ക്ക. ഹോര്‍മോണുകളുടെ ഉത്പാദനം ക്രമപ്പെടുത്തുന്നതിന് പേരക്കയ്ക്ക് പ്രത്യേക കഴിവുണ്ട്. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കോപ്പറാണ് ഇതിന് സഹായിക്കുന്നത്. ഹോര്‍മോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയ്ഡിന്റെ ഉത്പാദനത്തെയും പേരക്ക ക്രമപ്പെടുത്തും.
 
ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കുന്നതിനും പേരക്കയ്ക്ക് സാധിക്കും. കോപ്പര്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തെ ക്രമപ്പെടുത്തുമ്പോള്‍ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനീസ് ഞരമ്പുകളും പേശികളും അയയുന്നതിന് സഹായിക്കും. ഇത് മാനസികവും ശാരീരികവുമായ റിലീഫ് നല്‍കും.
 
പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും പേരയ്ക്ക ഗുണകരം തന്നെ. പേരയ്ക്കയിലെ വിറ്റാമിന്‍ ബി3, ബി 6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍