മലപ്പുറം ജില്ലയില്‍ ഒരുവാര്‍ഡുകൂടി കണ്ടെയ്ന്‍മെന്റ് സോണില്‍; 12വാര്‍ഡുകളെ ഒഴിവാക്കി

ശ്രീനു എസ്

ചൊവ്വ, 23 ജൂണ്‍ 2020 (16:13 IST)
മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരു വാര്‍ഡ് കൂടി പുതിയതായി ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ 31 -ാം വാര്‍ഡാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  കൊവിഡ് 19 രോഗവ്യാപന സാധ്യത ഒഴിവായ സാഹചര്യത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലുണ്ടായിരുന്ന 12 വാര്‍ഡുകള്‍ ഒഴിവാക്കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു.
 
കുറുവ ഗ്രാമപഞ്ചായത്തിലെ 09, 10, 11, 12, 13 വാര്‍ഡുകളും എടപ്പാളിലെ 07, 08, 09, 10, 11, 17, 18 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന വാര്‍ഡുകളിലും ഒഴിവാക്കിയ വാര്‍ഡുകളിലും അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍