24 മണിക്കൂറിനിടെ 445 മരണം 14,821 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,.25, 282
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,821 പേർക്ക് രോഗബാധ, കഴിഞ്ഞ ദിവസത്തിൽനിന്നും രോഗബധിതതരുടെ എണ്ണം കുറഞ്ഞപ്പോൾ മരണ നിരക്ക് വർധിച്ചു. 445 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,699 ആയി. 4,.25,282 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
1,74,387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,37,196 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,32,074 ആയി. മരണസംഖ്യ ആറായിരം കടന്നു. 6,170 പേരാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചത്. ഡൽഹിയിൽ രോഗബാധിതരെടെ എണ്ണം 60,000 കടന്നു, തമിഴ്നാട്ടിൽ 59,337 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്.