ആദ്യം ഇന്ത്യയുടെ പ്രദേശത്ത്, പിന്നീട് അത് ചൈനയുടെ ഭാഗത്തേയ്ക്ക് നീങ്ങി, ഗൽവാനിൽ ആക്രമണമുണ്ടായത് മൂന്ന് തവണ

തിങ്കള്‍, 22 ജൂണ്‍ 2020 (07:47 IST)
ഡൽഹി: ഗൽവാൻ താഴ്‌വരയിൽ തഴ്‌വരയിൽ ഇന്ത്യ ചൈന സേനകൽ തമ്മിൽ ഏറ്റുമുട്ടിയത് മൂന്ന് തവണ. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരുമായി നടത്തിയ ആശയ വിനിമയത്തിലാണ് സംഘർഷത്തിന്റെ വ്യക്ത്മായ ചിത്രങ്ങൾ ലഭിച്ചത്. ഇന്ത്യൻ പ്രദേശത്തേയ്ക്ക് കടന്നുകയറി പട്രോൾ പോയന്റ് 14ൽ ചൈനീസ് സേന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കാണ് രൂക്ഷമായ സംഘർഷത്തിലേയ്ക്ക് നീങ്ങിയത്.
 
ലഫ് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പരീശോധനകൾക്കായി പോകാനിരുന്നത്. എന്നാൽ കമാൻഡറായിരുന്ന കേണൽ സന്തോഷ് ബാബു ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സേന സ്ഥാപിച്ചിരുന്ന ടെന്റ് കേണൽ സന്തോഷും സംഘവും തീവച്ച് നശിപ്പിച്ചു. ഇതേ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിയ്ക്കുന്നത്.
 
ഏറ്റുമുട്ടലിൽ ചൈനീസ് സേനയെ കീഴ്പ്പെടുത്തിയ ഇന്ത്യൻ സൈന്യം ഇന്ത്യൻ പ്രദേശത്തുനിന്നു ചൈനീസ് സൈനികരെ ബലമായി തുരത്തുന്നതിനിടെ കൂടുതൽ ചൈനീസ് സൈനികർ എത്തി. ഇതൊടെ ക്രുരമായ ആക്രമണം ആരംഭിയ്ക്കുകയായിരുന്നു. ആദ്യ ഇന്ത്യൻ ഭാഗത്താണ് സംഘർഷം ആരംഭിച്ചത് എങ്കിൽ പിന്നീട് അതിർത്തി വ്യത്യാസമില്ലാതെ അതൊരു കൂട്ടപ്പൊരിച്ചിലായി മാറി ഉടൻ തന്നെ ഇന്ത്യൻ ഇൻഫെന്ററി ബെറ്റാലിയന്റെ ഭാഗമയ ഖഡക് കമാൻഡോ സംഘമെത്തി ചൈനീസ് സേനയെ നേരിട്ടു,   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍