വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (11:47 IST)
കണ്ണൂര്‍-തിരുവനന്തപുരം യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍. വിദ്യാഭ്യാസ വകുപ്പാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article