ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 ജൂണ്‍ 2022 (08:50 IST)
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രഹസ്യമൊഴി നല്‍കിയതിലെ പ്രതികാര നടപടിയാണിതെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മുന്‍ മന്ത്രി കെടി ജലീലിന്റെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. 
 
മൊഴിതിരുത്താന്‍ ഭീഷണി ഉണ്ടായെന്നും മുഖ്യമന്ത്രിയും കുടുംബവും മുന്‍മന്ത്രിമാരും നടത്തിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയില്‍ പറഞ്ഞതിനാലാണ് തനിക്കെതിരെ നടപടിയെന്ന് സ്വപ്‌ന ആരോപിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍