ബിജെപി നേതതൃത്വനിരയിലേക്ക് എം ടി രമേശും ശോഭ സുരേന്ദ്രനും, ശ്രീലേഖയും ഷോണും വൈസ് പ്രസിഡൻ്റുമാർ

അഭിറാം മനോഹർ

വെള്ളി, 11 ജൂലൈ 2025 (17:42 IST)
M T Ramesh- Shobha Surendran
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളതാണ് പട്ടിക. എന്നാല്‍ വി മുരളീധരപക്ഷത്തെ തഴഞ്ഞാണ് ഭാരവാഹി പട്ടികയെന്ന് വിമര്‍ശനമുണ്ട്.
 
 എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറുമാരാകും. ആര്‍ ശ്രീലേഖ, ഐപിഎസ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന പി സുധീറും എസ് കൃഷ്ണകുമാറും വൈസ് പ്രസിഡന്റുമാരാകും. 4 ജനറല്‍ സെക്രട്ടറിമാരില്‍ എം ടി രമേശിനെ മാത്രമാണ് നിലനിര്‍ത്തിയത്.
 
ഡോ കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, പി സുധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ ബി ഗോപാലകൃഷ്ണന്‍, ഡോ അബ്ദുള്‍ സലാം, ആ ശ്രീലേഖ ഐപിഎസ്, കെ സോമന്‍, അഡ്വ കെ കെ അനീഷ് കുമാര്‍, അഡ്വ ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
 
അശോകന്‍ കുളനട, കെ രഞ്ജിത്, രേണു സുരേഷ്, വിവി രാജേഷ്, പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം വി ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി ശ്യാരജ് എം പി, അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാര്‍. ട്രഷറര്‍ ഇ കൃഷ്ണദാസ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍