ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി അറസ്റ്റില്‍

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (14:51 IST)
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരി കസ്റ്റഡിയിൽ. രണ്ടാം തവണയും ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ബിനീഷിനെ ബെംഗളൂരുവിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തുടർന്ന് ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്.
 
അനൂപ് മുഹമ്മദിന് ഹോട്ടൽ തുടങ്ങുന്നതിനായി ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടേയും മൊഴികൾ തമ്മിൽ പൊരുത്തകേടുകളൂണ്ട്. ഇതാണ് വീണ്ടും ചോദ്യം ചെയ്യലിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. നേരത്തെ ചോദ്യം ചെയ്യലിനായി ഒക്‌ടോ‌ബർ 21ആം തീയ്യതി വിളിപ്പിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി ഇതിന് എത്തിയിരുന്നില്ല. തുടർന്നാണ് ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article