ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബംഗളൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

ശ്രീനു എസ്

വ്യാഴം, 29 ഒക്‌ടോബര്‍ 2020 (13:42 IST)
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
 
നേരത്തേ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യമാണ് വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്. ബിസിനസ് ആവശ്യത്തിനായി ബിനീഷ് തനിക്ക് പണം നല്‍കിയെന്ന് അനൂപ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍