മെലാവ് ചുഴലിക്കാറ്റ്: വിയറ്റ്‌നാമില്‍ 26പേരെ കാണാതായി

ശ്രീനു എസ്

വ്യാഴം, 29 ഒക്‌ടോബര്‍ 2020 (09:42 IST)
വിയറ്റ്‌നാമില്‍ നാശം വിതച്ച മെലാവ് ചുഴലിക്കാറ്റില്‍ 26പേരെ കാണാതായി. കാണാതായ 26പേരും മത്സ്യത്തൊഴിലാളികളാണ്. ചുഴലിക്കാറ്റിനെതുടര്‍ന്ന് നൂറുകണക്കിന് വിമാനങ്ങളാണ് നിലത്തിറക്കിയത്. മണിക്കൂറില്‍ 145കിലോമീറ്ററാണ് കാറ്റിന്റെ വേഗത. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും 130ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
 
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ നാവിക സേന തുടരുകയാണ്. 20 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലിനായി 375000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍