പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിനെ കാണാതായി

ശ്രീനു എസ്

വ്യാഴം, 29 ഒക്‌ടോബര്‍ 2020 (09:24 IST)
പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിനെ കാണാതായി. തൃപ്രങ്ങോട് ചോമ്പുംപടി പേരയില്‍ ഇസ്മായിലിന്റെ മകന്‍ അന്‍വറിനെയാണ്(36) കാണാതായത്. മണല്‍കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ടാണ് യുവാവ് പുഴയില്‍ ചാടിയത്.
 
ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം നടന്നത്. ഇയാള്‍ക്കൊപ്പം ചാടിയ മറ്റൊരാള്‍ നീന്തി രക്ഷപ്പെട്ടു. തിരൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍