ബിനീഷ് കോടിയേരിക്കെതിരെയുള്ള നടപടി: കോടിയേരി ബാലകൃഷ്ണന് ഒളിച്ചോടാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

ശ്രീനു എസ്

ശനി, 26 സെപ്‌റ്റംബര്‍ 2020 (14:25 IST)
ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന് ഒളിച്ചോടാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 
ഇഡിയുടെ നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജീര്‍ണതായാണ് ബോധ്യപ്പെടുത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം അനുദിനം പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍