തായ്‌വാന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറപ്പിച്ച് ചൈനയുടെ പ്രകോപനം; പിന്നാലെ തായ്‌വാന്റെ മിസൈല്‍ പരീക്ഷണം

ശ്രീനു എസ്

ശനി, 26 സെപ്‌റ്റംബര്‍ 2020 (11:20 IST)
തായ്‌വാന് മുകളിലൂടെ ഇന്നലെ മൂന്ന് യുദ്ധവിമാനങ്ങള്‍ പറപ്പിച്ച് ചൈനയുടെ പ്രകോപനം സൃഷ്ടിച്ചു. ഇതുനു മറുപടിയെന്നോണം തായ്‌വാന്‍ മിസൈല്‍ പരീക്ഷണം നടത്തി. എന്നാല്‍ ഇതിനെ പരിഹസിച്ചിരിക്കുകയാണ് ചൈന. തായ് വാന്റെ മിസൈലുകള്‍ തങ്ങള്‍ക്ക് ഒരു ഭീഷണിയുമല്ലെന്ന് ചൈന പ്രസ്താവന ഇറക്കി.
 
കൂടാതെ അമേരിക്കയുടെ സൈനിക വ്യൂഹം തായ്‌വാന് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നും ചൈന മുഖപത്രമായ ഗ്ലോബല്‍ ടൈംസിലൂടെ പറഞ്ഞു. തായ് വാന്റെ മിസൈലുകള്‍ക്ക് വിമാനങ്ങളെ പ്രതിരോധിക്കാനെ കഴിയുകയുള്ളുവെന്നും തങ്ങളുടെ ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ചൈന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍