ലഹരിമരുന്നു കേസില്‍ ചോദ്യം ചെയ്യലിനായി ദീപിക പദുകോണ്‍ എന്‍സിബിക്കു മുന്നില്‍ ഹാജരായി. മുംബൈയിലെ കൊളാബയിലെ അപ്പോളോ ബന്ദറിലെ എവ്‌ലിന്‍ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യപ്പെട്ട ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.