സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിക്ക് വേണമെങ്കിലും വോട്ട് ചെയ്യും, സഖ്യം തെറ്റായിരുന്നുവെന്ന് മായാവതി

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (14:42 IST)
സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കാനായി ബിജെപിക്ക് വേണമെങ്കിലും വോട്ട് ചെയ്യുമെന്ന് ബിഎസ്‌പി മേധാവി മായാവതി. എംഎൽസി,രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ എസ്‌പിയെ തോൽപ്പിക്കാൻ ഏത് പാർട്ടിക്കും വോട്ട് ചെയ്യ്ഉമെന്നാണ് മായാവതി പറഞ്ഞത്.
 
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സഖ്യം വലിയ തെറ്റായിരുന്നുവെന്നും മായവതി പറഞ്ഞു. എസ്‌പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്‌ച്ച നടത്തിയ ഏഴ് എംഎൽഎമാരെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്‌തതിൽ പ്രതികരിക്കവെയാണ് മായാവതിയുടെ പ്രതികരണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള എസ്‌പി‌യുടെ പെരുമാറ്റം കാണുമ്പോൾ സഖ്യമുണ്ടാക്കിയത് തിടുക്കത്തിലെടുത്ത തീരുമാനമാണെന്ന് ബോധ്യപ്പെടുന്നതായും അത് വലിയ തെറ്റായിരുന്നുവെന്നും മായാവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article