ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു. മാര്‍ച്ച് 5 രാവിലെ 10.30 ന് സെക്രട്ടേറിയറ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉത്പന്നങ്ങളുടെ ആദ്യ വില്‍പ്പന നടത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഏറ്റുവാങ്ങും. കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. കുട്ടമണി അധ്യക്ഷനാകും.