' ഞാന്‍ ചോദിച്ചോട്ടെ, ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് പഠിച്ച ഇന്ത്യയുടെ മാപ്പില്‍, ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ സാര്‍? സിക്കിമില്‍ പതിനായിരം രൂപയാണ് സാര്‍ ഓണറേറിയം,' എന്നാണ് രാഹുലിന്റെ പരാമര്‍ശം.
അതിനു മറുപടിയായി സിക്കിം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തെളിവ് സഹിതം നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ' സിക്കിമിന്റെ കാര്യം പറഞ്ഞല്ലോ, ഞാന്‍ പഠിച്ചത് കേരളത്തിലെ സ്‌കൂളുകളിലും കേരളത്തിലെ കലാലയങ്ങളിലുമാണ് സാര്‍. ഞാന്‍ പഠിച്ചിടത്ത് കൃത്യമായി തന്നെ പഠിച്ചിട്ടുണ്ട് സാര്‍. ഇതില്‍ സിക്കിമിന്റെ ഗവണ്‍മെന്റ് ഉത്തരവുണ്ട് സാര്‍. ഈ വാര്‍ത്ത ഇങ്ങനെ പല മാധ്യമങ്ങളും കൊടുക്കുന്നത് കണ്ടിട്ട്, അതുപോലെ ഒരു ഉത്തരത്തിനകത്തും പതിനായിരം രൂപയായി ഡിക്ലയര്‍ ചെയ്‌തെന്നും കണ്ടിരുന്നു സാര്‍. ഞങ്ങള്‍ സിക്കിമിലെ സ്റ്റേറ്റ് കോര്‍ഡിനേറ്ററെ അടക്കം ബന്ധപ്പെട്ടിട്ട് അവര്‍ കഴിഞ്ഞ ദിവസം അയച്ചുതന്ന ഉത്തരവ് എന്റെ കൈയിലുണ്ട് സാര്‍. അതിനകത്ത് പറഞ്ഞിരിക്കുന്നത് 6,000 രൂപയാണെന്നാണ്. അവര്‍ പറയുന്നത് വിശ്വസിക്കുകയേ മാര്‍ഗമുള്ളൂ സാര്‍,' വീണാ ജോര്‍ജ് മറുപടി നല്‍കി.