ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി വിശാഖപട്ടണത്തിനടുത്തുള്ള സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള മതിലാണ് തകര്‍ന്നുവീണ് അപകടം ഉണ്ടായത്. നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. മതില്‍ തകരാന്‍ കാരണമായത് കഴിഞ്ഞ ദിവസം പെയ്ത മഴയാണെന്നാണ് നിഗമനം.