കിരണ്‍കുമാറിനെ പോലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതിവിധി പാഠമാകണമെന്ന് ഗതാഗതമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 മെയ് 2022 (09:14 IST)
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെയുള്ള കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ കൊല്ലം ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കിരണ്‍കുമാറിനെ ഭാര്യ വിസ്മയയുടെ ആത്മഹത്യയെ തുടര്‍ന്ന് 45 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങരുതെന്ന നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച കിരണ്‍ കുമാറിനെതിരെയുള്ള നടപടി ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതിവിധി പാഠമാകണമെന്നും ആന്റണി രാജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article