വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 മെയ് 2022 (08:22 IST)
വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും. വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം കണ്ടെത്തിയതായി കോടതി ഇന്നലെ പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിക്കുന്ന വാദം ആരംഭിക്കും. കിരണിന് ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍