Ambulance Service Tariff in Kerala: സംസ്ഥാനത്തെ പുതുക്കിയ ആംബുലന്‍സ് നിരക്ക്

രേണുക വേണു
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (08:49 IST)
Ambulance Service Tariff in Kerala: സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സ് സര്‍വീസ് നിരക്ക് ഏകീകരിക്കുന്നത്. ഐസിയു സൗകര്യമുള്ള ആംബുലന്‍സിലും എസിയുള്ള ട്രാവലര്‍ ആംബുലന്‍സിലും ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് 20 ശതമാനം ഇളവ് അനുവദിക്കും. എല്ലാവിഭാഗം ആംബുലന്‍സുകളിലും അര്‍ബുദരോഗികള്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ടുരൂപ വീതം ഇളവ് ലഭിക്കും. അപകടങ്ങളില്‍പ്പെടുന്നവരെ തൊട്ടടുത്ത ആശുപത്രിയില്‍ സൗജന്യമായി എത്തിക്കും.
 
പത്ത് കിലോമീറ്ററിനു മിനിമം ചാര്‍ജ് ആണ് ഓരോ വിഭാഗത്തിലും ഈടാക്കുക. പത്ത് കിലോമീറ്ററിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും ആംബുലന്‍സ് ഗ്രേഡ് മാറുന്നതിനനുസരിച്ച് ചാര്‍ജ്ജിലും വ്യത്യാസം വരും. ആദ്യ ഒരു മണിക്കൂറില്‍ വെയ്റ്റിങ് ചാര്‍ജ് ഉണ്ടാകില്ല. 
 
ഐസിയു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി ലെവല്‍ ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയാണ്. ആദ്യത്തെ ഒരു മണിക്കൂറിനു ശേഷമുള്ള ഓരോ മണിക്കൂറിനും വെയ്റ്റിങ് ചാര്‍ജ് 350 രൂപ വെച്ചായിരിക്കും. പത്ത് കിലോമീറ്ററിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും അധിക ചാര്‍ജ് 50 രൂപ. 
 
AC, ഓക്‌സിജന്‍ സൗകര്യം എന്നിവയുള്ള സി ലെവല്‍ ആംബുലന്‍സിന് കുറഞ്ഞ നിരത്ത് 1500 രൂപയാണ് (പത്ത് കിലോമീറ്റര്‍). ആദ്യത്തെ ഒരു മണിക്കൂറിനു ശേഷമുള്ള ഓരോ മണിക്കൂറിനും വെയ്റ്റിങ് ചാര്‍ജ് 200 രൂപ. പത്ത് കിലോമീറ്ററിനു ശേഷമുള്ള ഓരോ കിലോ മീറ്ററിനും അധിക ചാര്‍ജ് 40 രൂപ. 
 
ട്രാവലര്‍, നോണ്‍ എസി (ലെവല്‍ ബി) വിഭാഗത്തില്‍ മിനിമം ചാര്‍ജ് 1000 രൂപയാണ്. വെയ്റ്റിങ് ചാര്‍ജ് 200 രൂപ. അധിക ചാര്‍ജ് 30 രൂപ. 
 
ഓമ്‌നി, ബൊലേറോ (ലെവല്‍ എ) വിഭാഗത്തില്‍ മിനിമം ചാര്‍ജ് 800 രൂപ. വെയ്റ്റിങ് ചാര്‍ജ് 200 രൂപയും അധിക ചാര്‍ജ് 25 രൂപയും. 
 
നോണ്‍ ഏസി ഓമ്‌നി, ബൊലേറോ എന്നിവയില്‍ മിനിമം ചാര്‍ജ് 600 രൂപ മാത്രമാണ്. വെയ്റ്റിങ് ചാര്‍ജ് 150 രൂപ. അധിക ചാര്‍ജ് 20 രൂപ. 

അനുബന്ധ വാര്‍ത്തകള്‍

Next Article