കൊച്ചി തീരദേശ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എഐജി പൂങ്കുയലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ വന്നിരുന്നു. അതേസമയം മുകേഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. ഇന്ന് രാവിലെ 10.15നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകനൊപ്പമാണ് മുകേഷ് ചോദ്യം ചെയ്യലിന് എത്തിയത്. മുകേഷിന്റെ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.