ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തത്. ആറാട്ടുപുഴ സ്വദേശി സുനിലാല്‍ ആണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്.
സുനിലിനെ സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ ഇയാള്‍ ശുചിമുറിയില്‍ മൊബൈല്‍ കാമറ വയ്ക്കുന്നത് കണ്ടെത്തുകയായിരുന്നു.