സംസ്ഥാനത്ത് ഓണപ്പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും; സമയപ്പട്ടിക പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഓഗസ്റ്റ് 2024 (12:10 IST)
സംസ്ഥാനത്ത് ഓണപ്പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് പന്ത്രണ്ടിന് അവസാനിക്കും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷകള്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ 12 കാലുവരെയും ഉച്ചയ്ക്ക് ഒന്നര മുതല്‍ 3:45 വരെയുമാണ് പരീക്ഷ.
 
അതേസമയം വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ വൈകുന്നേരം 4 വരെ ആയിരിക്കും പരീക്ഷ നടക്കുന്നത്. രണ്ടുമണിക്കൂറാണ് പരീക്ഷ 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article