കളിസ്ഥലങ്ങള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാണെന്നും കളിസ്ഥലങ്ങള്‍ ഇല്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കേരള ഹൈക്കോടതി പറഞ്ഞു. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.