'ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി'; ക്രൗണ്ട് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത് 34 കോടി, അബ്ദു റഹീമിനെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങി

രേണുക വേണു

ശനി, 13 ഏപ്രില്‍ 2024 (08:02 IST)
Abdu Rahim

34 കോടി ദയാധനം സമാഹരിച്ചതോടെ റിയാദിലെ ജയിലില്‍ നിന്നു അബ്ദു റഹീമിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി നിയമസഹായ സമിതി. സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചു. നിയമസഹായ സമിതി ഇന്ന് രാവിലെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തും. 
 
ക്രൗഡ് ഫഡിങ്ങിലൂടെയാണ് 34 കോടി സമാഹരിച്ചത്. ഈ തുക സൗദിയിലെ കുടുംബത്തിനു ഉടന്‍ കൈമാറാനാണ് നീക്കം. പണം കൈമാറുന്നതിനൊപ്പം സൗദിയിലെ കോടതി നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് ദിവസം ബാങ്ക് അവധി ആയതിനാല്‍ ഇതിനുശേഷം മാത്രമേ പണം കൈമാറ്റം ചെയ്യാന്‍ കഴിയൂ. 
 
ഒരാഴ്ചയ്ക്കകം പണം കൈമാറാന്‍ സാധിക്കുമെന്നാണ് നിയമസഹായ സമിതി പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടിവരും റഹീമിന്റെ ജയില്‍ മോചനത്തിന്. 34 കോടി ക്രൗഡ് ഫഡിങ്ങിലൂടെ സമാഹരിച്ചതിനാല്‍ നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം സഹായ സമിതി ക്രൗണ്ട് ഫണ്ടിങ് അവസാനിപ്പിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍