കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കികൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും ബാന്‍ഡും ധരിച്ചുകൊണ്ട് ഇതോടെ അഭിഭാഷകര്‍ക്ക് ഹാജരാകാം. ഹൈക്കോടതിയിലും അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ നിര്‍ബന്ധമില്ലെന്നും ഫുള്‍ കോര്‍ട്ട് പാസാക്കിയ പാസക്കിയ പ്രമേയത്തില്‍ പറയുന്നു. മെയ് 31 വരെ ഇത് തുടരും.