'ഒന്ന് തണുപ്പിച്ചു' സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ ലഭിച്ചു

രേണുക വേണു

ശനി, 13 ഏപ്രില്‍ 2024 (07:49 IST)
സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ ലഭിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെല്ലാം ഇന്നലെ രാത്രിയോടെയാണ് മഴ ലഭിച്ചത്. പലയിടത്തും റോഡുകളില്‍ വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലില്‍ കിഴക്കന്‍ കാറ്റ് അനുകൂലമായി വരുന്നതിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭ്യമാകുക.
 
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍