Gold Price Kerala: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 800 രൂപ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 ഏപ്രില്‍ 2024 (15:23 IST)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് പവന് കൂടിയത് 800 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,760 രൂപയായി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6,720 രൂപയാണ് വില. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. 
 
കഴിഞ്ഞദിവസം 52,960 രൂപയായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സ്വര്‍ണവിലയേയും ബാധിക്കാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍