സ്വര്‍ണവില കുതിക്കുന്നു; 50000 കടന്നേക്കും!

സിആര്‍ രവിചന്ദ്രന്‍

ശനി, 9 മാര്‍ച്ച് 2024 (13:52 IST)
സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 48720 ആയി. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 6090 ആയി. ഈ മാസത്തില്‍ ഇതുവരെ ഒരു ദിവസം പോലും സ്വര്‍ണ വില കുറഞ്ഞിട്ടില്ല.
 
വൈകാതെ സ്വര്‍ണവില 50000 കടന്നേക്കുമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഈ മാസം ഇതു വരെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 2280 രൂപയും, ഗ്രാമിന് 285 രൂപയുമാണ് വര്‍ധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍