ചൂടുകൂടിയതോടെ കടകളിലെ പാല്‍ പിരിയുന്നു, മുട്ട വിരിയുന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 13 ഏപ്രില്‍ 2024 (14:07 IST)
കുറച്ചുദിവസങ്ങളായി കടുത്ത ചൂടാണ് സംസ്ഥാനത്തൊട്ടാകെ അനുഭവപ്പെടുന്നത്. ചൂടുകൂടിയതോടെ കടകളിലെ പാല്‍ പിരിയുന്നുവെന്ന പരാതി പലയിടത്തുനിന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ മില്‍മ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൂടുകാലത്ത് പാല്‍ പിരിഞ്ഞുപോകുന്നത് ഒഴിവാക്കാന്‍ എല്ലാ ഡീലര്‍മാരും ഉപഭോക്താക്കളും പാക്കറ്റുകള്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കണം എന്നാണ് മില്‍മയുടെ നിര്‍ദ്ദേശം. കടയില്‍ നിന്ന് ലഭിക്കുന്ന പാലിന് തണുപ്പ് കുറവാണെങ്കില്‍ കഴിയുന്നത്ര പെട്ടെന്ന് തിളപ്പിച്ച് ഉപയോഗിക്കണമെന്നും മില്‍മ പറയുന്നു.
 
മുട്ടയും പെട്ടെന്നു കേടുവരുന്നതായി കച്ചവടക്കാര്‍ പറയുന്നു. പാലക്കാട് കമ്പിളിക്കണ്ടത്ത് കടയില്‍ വില്‍പനയ്ക്ക് വച്ചിരുന്ന കാടമുട്ടയില്‍ രണ്ടെണ്ണം വിരിഞ്ഞിറങ്ങിയെന്ന വാര്‍ത്ത കൗതുകത്തോടെയാണ് എല്ലാവരും കണ്ടത്. എന്നാല്‍ ചൂട് കൂടിയതുകൊണ്ട് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത് വിരളമായ സംഭവമാണെന്ന് വെറ്ററിനറി രംഗത്തെ വിദഗ്ധര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍