ആലപ്പുഴയില്‍ ടിവി ചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ 9 വയസ്സുകാരന്‍ ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ഓഗസ്റ്റ് 2024 (13:21 IST)
ആലപ്പുഴയില്‍ ടിവി ചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ 9 വയസ്സുകാരന്‍ ജീവനൊടുക്കി. ഹരിപ്പാട് മുട്ടം ബാബു-കലാ ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കാര്‍ത്തിക് മാതാവിനോട് ടിവി റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരമേ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് മാതാവ് മറുപടി കൊടുത്തു.
 
ഉടന്‍ തന്നെ കാര്‍ത്തിക് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി കുട്ടി മരണപ്പെടുകയായിരുന്നു. മുട്ടം യതീന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍