ആലപ്പുഴയില്‍ ഉത്സവം കണ്ട് മടങ്ങുമ്പോള്‍ ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ആദര്‍ശ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു മണിക്കാണ് അപകടം നടന്നത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.