ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് ഡോക്ടര്‍ വിപി ഗംഗാധരന്. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് പ്രിയ താരത്തിന്റെ ജീവനെടുത്തതെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ കൂടിയായ വി പി ഗംഗാധരന് പറഞ്ഞു. രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്.