പ്രകൃതിവിരുദ്ധ പീഡനം : യുവാവിന് മൂന്നു വർഷത്തെ കഠിനതടവ്

എ കെ ജെ അയ്യര്‍

ഞായര്‍, 26 മാര്‍ച്ച് 2023 (17:50 IST)
പാലക്കാട്: പതിനാലു വയസുകാരനെ ബസ്സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് കോടതി മൂന്നു വര്ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി അമ്പലപാല കീഴൂർ അണിയത്തു കിഴക്കേ വീട്ടിൽ മുരളീ കൃഷ്ണനെ (30) ആണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ തുക ഇരയ്ക്ക് നൽകാനും ഉത്തരവായി.  

ഷൊർണൂർ സബ് ഇൻസ്‌പെക്ടർ ആയിരുന്ന അനിൽ കുമാറാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരാണ് പ്രോസിക്യൂഷൻ സഹായിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍