വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പിടികൂടി

എ കെ ജെ അയ്യര്‍

വെള്ളി, 17 മാര്‍ച്ച് 2023 (19:14 IST)
കൊല്ലം : വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പിടികൂടി. ശാസ്‌താംകോട്ട പോരുവഴി വടക്കേമുറി മുഖത്തലത്തറ സ്വദേശി അച്ചൻകുഞ്ഞ് എന്ന  57 കാരനാണ് പോലീസ് പിടിയിലായത്.

സ്‌കൂളിൽ പരീക്ഷയ്ക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വണ്ടി വഴിതിരിച്ചുവിട്ടു വിജനമായ സ്ഥലത്തു എത്തിച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ശൂരനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍