പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 14 മാര്‍ച്ച് 2023 (17:12 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പെൺകുട്ടിയിൽ നിന്ന് പണവും സ്വർണ്ണവും കവരുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിലായി. പേരൂർക്കട പൊലീസാണ് പ്രതികളായ കൃഷ്ണ പ്രസാദ് (20), ഷാരൂഖ് (20), ഇവർക്ക് ഒളിവിൽ പോകാൻ സഹായിച്ച ഫൈസ (18) എന്നിവരെ അറസ്റ്റ് ചെയ്തത്.

പോലീസ് കേസായതോടെ ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ റയിൽവേ പോലീസിന്റെ സഹായത്തോടെ കോട്ടയത്ത് നിന്നാണ് പോലീസ് പിടികൂടിയത്. പേരൂർക്കട എസ്.എച്ച്.ഒ സൈജുനാഥ്, എസ്.എ മാരായ മുരളീകൃഷ്ണ, രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍