പ്ലസ്‌ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി

എ കെ ജെ അയ്യര്‍

ശനി, 4 മാര്‍ച്ച് 2023 (18:56 IST)
തൃശൂർ: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  തൃശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ പ്രവീണിനെയാണ് (20) തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രവീൺ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍