മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ അധ്യാപകൻ്റെ പരസ്യ അപമാനം, വിദ്യാർഥി ക്ലാസ് മുറിയിൽ ജീവനൊടുക്കി

വ്യാഴം, 2 മാര്‍ച്ച് 2023 (14:36 IST)
മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ അധ്യാപകൻ പരസ്യമായി അവഹേളിച്ചതിൽ മനം നൊന്ത് വിദ്യാർഥി അതേ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചു. ഹൈദരാബാദ് നാർസിംഗിയിലെ ശ്രീചൈതന്യ ജൂനിയർ കോളേജിൽ ഒന്നാം വർഷ പ്രീഡിഗ്രീ വിദ്യാർഥിയായ സാത്വിക് ആണ് മരിച്ചത്. ഈ കോളേജിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികളെ പരസ്യമായി അടിക്കുകയും അവഹേളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപം ശക്തമാണ്.
 
കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറവായതിനെതുടർന്ന് സാത്വികിനോട് മറ്റ് വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപകൻ അവഹേളിക്കുകയായിരുന്നു.സംഭവത്തിൽ പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെ അധ്യാപകൻ പ്രതികാര നടപടികൾ തുടങ്ങി.ഇത് സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയിലെത്തി സാത്വിക് തൂങ്ങിമരിച്ചത്. സംഭവത്തിൽ അധ്യാപകൻ,കോളേജ് പ്രിൻസിപ്പൽ,,ഹോസ്റ്റൽ വാർഡൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍