ഓഹരിവിപണിയിലും ഓൺലൈൻ ഗെയിമുകളിലുമായാണ് ടെസന് പണം നഷ്ടമായത്. ആദ്യം ചെറിയ രീതിയിൽ ഓഹരിവിപണിയിൽ തുടങ്ങിയ ടെസൻ പിന്നീട് വൻതോതിൽ തുക നിക്ഷേപിച്ചു. ഇതിൽ നഷ്ടം നേരിട്ടതോടെ പരിചയക്കാരിൽ നിന്നും കടം വാങ്ങി. കടം കുമിഞ്ഞുകൂടിയതോടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായി. ഈയടുത്താണ് ടെസൻ വിവാഹം ചെയ്തത്. ഓഹരിവിപണിയിൽ ടെസന് 2 കോടിയുടെ നഷ്ടമുണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്.