ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. പൂവറ്റൂര്‍ സ്വദേശി രാഹുലിനെ ആണ് കൊല്ലം കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഡിവൈഎഫ്ഐ നേതാവു കൂടിയായ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോണ്‍സണ്‍ അറിയിച്ചു.