കോട്ടയത്തെ യുവാവിന്റെ മരണം; കല്യാണം വിളിക്കാത്തതിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ഫെബ്രുവരി 2023 (18:17 IST)
കല്യാണം വിളിക്കാത്തതിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കോട്ടയം കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ബിനു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
 
സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കല്യാണം വിളിക്കാത്തതിന്റെ പേരില്‍ ബിനു സെബാസ്റ്റ്യന്റെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു. വീഷ്ണുവിനെ ഭാര്യയുടെ മുന്നില്‍വച്ച് ഭീഷണിപ്പെടുത്തിയതും പ്രകോപനത്തിന് കാരണമായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍