വൃദ്ധയായ മാതാവും മരുമകളും മരിച്ച നിലയിൽ

ചൊവ്വ, 28 ഫെബ്രുവരി 2023 (18:34 IST)
എറണാകുളം: വടക്കൻ പറവൂരിൽ വൃദ്ധയായ മാതാവിനേയും മരുമകളെയും മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ തിരുത്തിപ്പുറത്ത് സരോജിനി (85), മകന്റെ ഭാര്യ അംബിക (55) എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
 
സരോജിനിയെ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ അംബികയെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. വടക്കേക്കര പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിച്ചു. മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല.  
 
അംബികയുടെ ഭർത്താവും സരോജിനിയുടെ മകനുമായ സതീശൻ നാല് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇത് കൂടാതെ സതീശൻ - അംബിക ദമ്പതികളുടെ മകൻ സബിനും അഞ്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍