സൗഹൃദം നടിച്ചു വീട്ടമ്മയെ പീഡിപ്പിച്ച ആൾ പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 2 മാര്‍ച്ച് 2023 (18:31 IST)
തിരുവനന്തപുരം: സൗഹൃദം നടിച്ചു വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് സ്വർണ്ണം, പണം എന്നിവ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം കന്യാകുളങ്ങര ഷാജി മൻസിലിൽ അൻസാർ എന്ന 30 കാരനാണ് വട്ടപ്പാറ പോലീസിന്റെ പിടിയിലായത്.

തലസ്ഥാന നഗരിയിൽ സ്വന്തം സ്ഥാപനം നടത്തുന്ന യുവതിയുമായി മൂന്നു വർഷം മുമ്പ് ഇയാൾ സമൂഹമാധ്യമം വഴി പരിചയപ്പെടുകയും തുടർന്ന് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവിധ ഹോട്ടലുകളിൽ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ഇയാൾ ഇവരുടെ നഗ്നചിത്രങ്ങളും എടുത്തിരുന്നു.

എന്നാൽ ഇതിനു ശേഷം ഇത് ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്തൊമ്പതു പവൻ സ്വര്ണാഭരണവും പല തവണയായി പന്ത്രണ്ട് ലക്ഷത്തോളം രൂപയും കൈക്കലാക്കി. കൂടാതെ യുവതിയെ കൊണ്ട് വായ്പയെടുപ്പിച്ച്‌ പന്ത്രണ്ടു ലക്ഷത്തിന്റെ കാറും വാങ്ങി. സഹികെട്ട യുവതി പിന്നീട് പരാതിയുമായി പോലീസിനെ കാണുകയായിരുന്നു. ഇയാൾ ഇപ്പോൾ പോത്തന്കോട്ട് വാടകയ്ക്ക് താമസിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍