പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി മണിക്കൂറിനകം പിടിയിൽ

ഞായര്‍, 26 ഫെബ്രുവരി 2023 (14:18 IST)
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിനിരിക്കാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ഇടവ കാപ്പിൽ വടക്കേവിള വീട്ടിൽ ഷമീർ എന്ന ബോംബെ ഷമീറിനെ (36) മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ് ചെയ്തത്.
 
വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു സംഭവം. മുത്തശിക്കൊപ്പം ചേച്ചിക്ക് കൂട്ടിനിരിക്കാൻ എത്തിയ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വശീകരിച്ചു ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ചായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് കുട്ടിയെ മാഞ്ഞാലിക്കുളം ഭാഗത്തെ ആളൊഴിഞ്ഞ റോഡിൽ ഉപേക്ഷിച്ചുപോയി. സംശയാസ്പദമായ റീറ്റഹിയിൽ പെൺകുട്ടിയെ കണ്ട വിവരം അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിശ ദ വിവരം അറിഞ്ഞത്.
 
തുടർന്ന് സമാനമായ രീതിയിൽ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ ലക്‌ഷ്യം വച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയുടെ നമ്പർ ക്യാമറാ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചശേഷം ആർ.ടി.ഓഫീസ് വഴി കൂടുതൽ വിവരം ലഭിച്ചു. തുടർന്നാണ് പ്രതിയെ പിടികൂടിയത്.
 
വിവിധ ജില്ലകളിലായി പിടിച്ചുപറി, മോഷണം, കഞ്ചാവ് കേസ്, അടിപിടി തുടങ്ങി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിയിലായ ഷമീർ. അടുത്തിടെ ഉള്ളൂരിൽ നിന്ന് വൃദ്ധയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയുമാണിയാൾ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍